Wednesday 21 August 2013
KSTA
ഉപജില്ലാ കലാവേദി, പെരിന്തല്‍മണ്ണ
ഓണവില്ല് 2013
പ്രിയരെ,
കേരളത്തിലെ
അധ്യാപക സമൂഹത്തെ അവകാശബോധവും
കര്‍ത്തവ്യബോധവും ഉള്ളവരാക്കി
മാറ്റുന്നതില്‍ കെ. എസ്.
ടി. എ
വഹിച്ചിട്ടുള്ള പങ്ക്
സംസ്ഥാനത്തിന്റെ വിദ്യഭ്യാസ
ചരിത്രത്തോട് ഇഴചേര്‍ന്നു
നില്‍ക്കുന്നതാണ്. ആധ്യാപകരുടെ
സര്‍ഗാത്മകതയേയും കലയേയും
പരിപോഷിപ്പിക്കുന്നതിനുള്ള
വഴികളും സംഘടന എക്കാലത്തും
തുരന്നുവെച്ചിട്ടുണ്ട്.
ഇതിനായി പ്രവര്‍ത്തിച്ചുവരുന്ന
കൂട്ടായ്മയാണ് കെ. എസ്.
ടി. എ
കലാവേദി. മാതൃകാപരമായ
നിരവധി പ്രവര്‍ത്തനങ്ങള്‍
ഇതിനോടകം കലാവേദി സംഘടിപ്പിച്ചു
കഴിഞ്ഞു.
മാനവരെല്ലാമൊന്നുപോലെ
വാഴുന്ന സമത്വസുന്ദരമായ
ലോകത്തെക്കുറിച്ചുള്ള
സ്വപ്നങ്ങളെ മലയാളിക്ക്
തന്റെ കാല്‍പനികതയോടു
ചേര്‍ത്തുവെയ്ക്കാന്‍
അവസരമൊരുക്കുന്ന ഉത്സവമാണ്
ഓണം. ഇത്തവണ ഓണത്തെ
വര്‍ണ്ണാഭമായ അനുഭവമാക്കിമാറ്റുന്നതിനുള്ള
പരിപാടികളാണ് കെ. എസ്.
ടി. എ
പെരിന്തല്‍മണ്ണ ഉപജില്ലാ
കലാവേദി ഒരുക്കുന്നത്.
2013 സെപ്തംബര്‍
8 ഞായറാഴ്ച,
അത്തദിനത്തില്‍
പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ്
ഹയര്‍ സെക്കന്ററി സ്ക്കൂളിലൊരുക്കുന്ന
ഓണവില്ല് 2013-ലേക്ക്,
പങ്കാളികളും
ആസ്വാദകരുമായി, മുഴുവന്‍
അധ്യാപികാധ്യാപക സുഹൃത്തുക്കളേയും
കുടുംബസമേതം ഞങ്ങള്‍
ക്ഷണിക്കുന്നു. ഈ
ദിവസം മറ്റെല്ലാ തിരക്കുകളും
മാറ്റിവെച്ച് ഒരുമയുടെ
കണ്ണികളാകാന്‍ നമുക്ക് ഒത്തു
ചേരാം.
സ്നേഹപൂര്‍വ്വം,
അജിത്
മോന്‍.കെ.ജെ.
(ചെയര്‍മാന്‍)
ദേവിക.പി.വി.
(കണ്‍വീനര്‍ )
Subscribe to:
Posts (Atom)